SignIn
Kerala Kaumudi Online
Thursday, 19 September 2024 4.11 PM IST

പഴശ്ശി സാഗർ ജലവൈദ്യുതി പദ്ധതി, കാക്കണം രണ്ടുവർഷം കൂടി

Increase Font Size Decrease Font Size Print Page
pazhassi-sagar-

പൂർത്തിയായത് 33 ശതമാനം പ്രവൃത്തി
നിർമ്മാണം വേഗത്തിലാക്കും

കണ്ണൂർ: രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മലബാറിന്റെ സ്വപ്നപദ്ധതിയായ പഴശ്ശി സാഗർ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 33 ശതമാനത്തോളം എത്തിനിൽക്കുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതരും വ്യക്തമാക്കുന്നു.

നിലവിൽ തുരങ്കത്തിന്റെ സ്റ്റീൽ ലൈനിംഗ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പവർ ഹൗസിന്റെ ഫൗണ്ടേഷൻ പ്രവൃത്തികളും മറ്റ് മെഷിനറി, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സജ്ജീകരണവും ഇതിൽപെടും. വിവിധ ഡിസൈൻ ടെസ്റ്റുകളും മോഡൽ ടെസ്റ്റുകളും അനുബന്ധിച്ച് നടക്കുന്നുണ്ട്. 2023 സെപ്തംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പദ്ധതിക്കായി 113 കോടി രൂപയാണ് ചിലവ്. പൂനെ ആസ്ഥാനമായുള്ള കിർലോസ്കർ ബ്രദേഴ്സ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂർ-കുയിലൂർ 33 കെ.വി പ്രസരണ കേന്ദ്രത്തിലേക്കാണ് എത്തിക്കേണ്ടത്. 2010 ൽ 15 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കാണ് കെ.എസ്.ഇ.ബി ഭരണാനുമതി നൽകിയതെങ്കിലും അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തി ഡിസൈൻ മാറ്റി 7.5 മെഗാവാട്ടായി പുനർ നിർണ്ണയിക്കുകയുമായിരുന്നു.

പ്രതിവർഷം 25.16 മില്ല്യൺ യൂണിറ്റ് വൈദ്യുതി

മഴക്കാലത്ത് ശേഖരിച്ച് നിർത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് തുരങ്കത്തിലേക്ക് വിട്ട് 2.5 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം . പ്രതിവർഷം 25.16 മില്ല്യൺ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ ജൂൺ മുതൽ നവംബർ വരെയുള്ള മാസത്തിലാണ് ഉത്പാദനം. 60 മീറ്റർ നീളത്തിൽ ഏഴ് മീറ്റർ വ്യാസത്തിൽ പ്രധാന തുരങ്കവും പ്രധാന തുരങ്കത്തിൽ നിന്നും 60 മീറ്റർ നീളത്തിൽ മൂന്നര മീറ്റർ വ്യാസത്തിൽ മൂന്ന് തുരങ്കങ്ങളും നിർമ്മിച്ചാണ് ജനറേറ്റർ പ്രവർത്തിക്കുക. 48 കോടിയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തിയാണ് നടക്കുന്നത്.

ഇപ്പോൾ തുരങ്കത്തിന്റെ ലൈനിംഗ് പ്രവൃത്തികളും പവർ ഹൗസിന്റെ ഫൗണ്ടേഷൻ, ഇലക്ട്രിക്കൽ, മിഷിനറി പ്രവർത്തികളും നടന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ 33 ശതമാനം പണിയാണ് പൂർത്തിയായിട്ടുള്ളത്. 2023 സെപ്തംബറാണ് നിർമ്മാണ കാലാവധി .

വി. വിനോദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, ELECTRICTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.