പാലക്കാട്: നടക്കാവ് മേൽപ്പാലം നിർമ്മാണത്തിനായി നടക്കാവ് റെയിൽവേ ലെവൽക്രോസ് 20 മുതൽ അടച്ചിടും. മേൽപ്പാല നിർമ്മാണം പൂർത്തിയാകുന്നത് വരെയാണ് അടച്ചിടുകയെന്ന് അകത്തേത്തറ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണിത്. ലെവൽക്രോസ് അടച്ചിടുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം ക്രമീകരിച്ചു. പാലക്കാട്ട് നിന്നും മലമ്പുഴയിലേക്ക് പോകുന്ന ബസുകൾ സായ് ജംഗ്ഷൻ - ആണ്ടിമഠം, കോരത്തൊടി- കടുക്കാംകുന്നം - മന്തക്കാട് വഴി പോകണം. മലമ്പുഴയിൽ നിന്നും പോകുന്ന ബസുകൾ സായ് ജംഗ്ഷൻ - ആണ്ടിമഠം, കോരത്തൊടി - കടുക്കാംകുന്നം - മന്തക്കാട് വഴി പോകണം.
മലമ്പുഴയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസുകൾ മന്തക്കാട് - അകത്തേത്തറ ചിത്ര ജംഗ്ഷൻ - എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് - ഉമ്മിണി - റെയിൽവേ കോളനി - താണാവ് - ഒലവക്കോട് വഴിയും പോകണം.