തൃശൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ 55ാം വാർഷിക സമ്മേളനം ഇന്നും നാളെയും തൃശൂരിൽ നടക്കും. ഇന്ന് രാവിലെ കോട്ടപ്പുറം പ്രതാപ് നിവാസിൽ നടക്കുന്ന പ്രവർത്തക സമിതി യോഗം, രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സദസ്യൻ എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ 9.30ന് ഒളരി പൂത്തൃക്കോവിൽ ക്ഷേത്രം ആഡിറ്റോറിയത്തിൽ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സംഘചാലക് അഡ്വ. കെ. ബാലറാം മുഖ്യ പ്രഭാഷണം നടത്തും. അദ്ധ്യക്ഷൻ എം. മോഹൻ അദ്ധ്യക്ഷത വഹിക്കും. എം.എൻ കദംബൻ നമ്പൂതിരി, കെ.എസ്. നാരായണൻ, പി.യു. മോഹനൻ, എ.പി. ഭാരത്കുമാർ എന്നിവർ സംസാരിക്കും. ക്ഷേത്രാചാരങ്ങൾക്കെതിരെ നടക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾ, ക്ഷേത്രങ്ങൾ സർക്കാർ ദേവസ്വങ്ങൾ പിടിച്ചെടുക്കൽ, അന്യാധീനപ്പെട്ടു കിടക്കുന്ന ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കൽ, ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ ക്ഷേത്രാചാര വിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തൽ എന്നിവക്കെതിരെ ഭക്തജന കൂട്ടായ്മ സംഘടിപ്പിക്കൽ എന്നിവയെ കുറിച്ച് സമ്മേളനം ചർച്ച നടത്തും. ജില്ലാ സംസ്ഥാന തല പ്രവർത്തകർ നേരിട്ടും, ശാഖാ സമിതി, താലൂക്ക് സമിതി പ്രവർത്തകർ യു ട്യൂബ് വഴിയും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |