കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ ഗൂഡലായിക്കുന്ന് നിവാസികളുടെ വർഷങ്ങളായുള്ള ഭൂപ്രശ്നം പരിഹരിക്കുക, ഭൂനികുതി സ്വീകരിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ച് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ പി.പി.ആലി ഉദ്ഘാടനം ചെയ്തു. ഗൂഡലായി പ്രദേശത്തെ വൻകിട എസ്റ്റേറ്റ് ഭൂ ഉടമകളുടെ നികുതി സ്വീകരിക്കുകയും സാധാരണ ജനങ്ങളുടെ അഞ്ചു സെന്റ്, 10 സെന്റ് തുടങ്ങിയ ഭൂമിയുടെ നികുതി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി.ജെ.ഐസക്, ജി.വിജയമ്മ, കെ.അജിത, പി.വിനോദ് കുമാർ, എസ്.മണി, കെ.കെ.മുത്തലിബ്, സെബാസ്റ്റ്യൻ കൽപ്പറ്റ, സലീം കാരാടൻ, കെ.വാസു, ഡിന്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ 01 കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ പി.പി.ആലി ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |