കോട്ടയം: ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് , ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, മജു പുളിക്കൽ, ആർ.ജെയിസൺ ജോസഫ്, ആർ.സോണി തോമസ്, മറിയാമ്മ ജോസഫ് , ജോസി കല്ലൂർ, ജോർജുകുട്ടി മടിക്കിയാങ്കൽ, ചാക്കോച്ചൻ വെട്ടിക്കാട്ട്, ജിജി നിക്കോളാസ്, എം.ജെ. വർക്കി, ജസ്റ്റ്യൻ ഡേവിഡ് എന്നിവർ സന്ദർശിച്ചു. കാവാലി പള്ളിയിൽ നടന്ന ആറംഗ കുടുബത്തിന്റെ സംസ്‌ക്കാര ചടങ്ങിലും നേതാക്കൾ പങ്കെടുത്തു.