കോഴിക്കോട്: കൊടുംമഴയുടെ വരവിൽ ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
കോഴിക്കോട് താലൂക്കിൽ ഉരുൾപൊട്ടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു ആളുകളെ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി തഹസിൽദാർ അറിയിച്ചു. കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ. ഇവിടെയുള്ള ആളുകളെ ഇന്ന്
രാവിലെ മാറ്റി പാർപ്പിക്കും.
കൊയിലാണ്ടി താലൂക്കിൽ 31 ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. മലവാണിമേൽ, അരിപ്പക്കുന്ന് തിനൂർ, ആലിമൂല വിലങ്ങാട്, അടുപ്പിൽ കോളനി വിലങ്ങാട് പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതലാണ് ഈ പ്രദേശങ്ങളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |