കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 253 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08 ആണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123017 ആയി. 119799 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2454 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2278 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
പൂതാടി 41, മുട്ടിൽ 33, മീനങ്ങാടി 32, പുൽപ്പള്ളി 26, മേപ്പാടി 22, കൽപ്പറ്റ 20, ബത്തേരി 18, എടവക 13, മുള്ളൻകൊല്ലി, വൈത്തിരി 10 വീതം, പനമരം 8, മാനന്തവാടി, മൂപ്പൈനാട്, തവിഞ്ഞാൽ 7 വീതം, നെന്മേനി, പൊഴുതന 6 വീതം, കണിയാമ്പറ്റ 5, അമ്പലവയൽ, നൂൽപ്പുഴ 4 വീതം, കോട്ടത്തറ, തൊണ്ടർനാട് 3 വീതം, പടിഞ്ഞാറത്തറ 2, വെള്ളമുണ്ട
ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തർ 253
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 22 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 231 പേരുമാണ് രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 853 പേർ
914 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 8351 പേർ
ഇന്നലെ അയച്ചത് 1862 സാമ്പിളുകൾ
ഇതുവരെ അയച്ചത് 819860 സാമ്പിളുകൾ
ഫലം ലഭിച്ചത് 818959
695942 നെഗറ്റീവും 123017 പോസിറ്റീവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |