SignIn
Kerala Kaumudi Online
Friday, 20 September 2024 5.04 AM IST

ഗാന്ധി രാമൻനായരുടെ മകൾക്ക് ആദരം

Increase Font Size Decrease Font Size Print Page
mp-
ഗാന്ധി രാമൻനായരുടെ മകൾ കരിച്ചേരി നാരായണി അമ്മയെ രാജ് മോഹൻ ഉണ്ണിത്താൻ എംപി വീട്ടിലെത്തി ആദരിക്കുന്നു

കാസർകോട്: സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാ ഗാന്ധിയുടെ ശിഷ്യനുമായ മുളിയാർ പഞ്ചായത്തിലെ ഗാന്ധി രാമൻനായരുടെ സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന മകൾ കരിച്ചേരി നാരായണി അമ്മയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഷാളണിയിച്ചു. തുടർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. 1931 ഡിസംബറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ മുളിയാറിൽ നിന്ന് കാൽനടയായി സഞ്ചരിച്ച് പങ്കെടുത്ത ഗാന്ധി രാമൻ നായർ 12 വർഷത്തോളം അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

പേരമകനും പരിചാരകനുമായിരുന്ന മോഹൻകുമാർ നാരന്തട്ട സ്വാഗതം പറഞ്ഞു. എം. കുഞ്ഞമ്പു നമ്പ്യാർ, കെ.ബി. മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ, ഷെരീഫ് കൊടവഞ്ചി, എ. ജനാർദ്ദനൻ, അനീസ മൻസൂർ മല്ലത്ത്, വാസുദേവൻ, മണികണ്ഠൻ ഓമ്പയിൽ, രവീന്ദ്രൻ നമ്പ്യാർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KASARGOD, AADARAV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.