കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ 2021-22 എം.ഫിൽ, പി.എച്ച്.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിൽ നടത്തുന്ന ഉർദുകോഴ്‌സ് ഒഴികെ മറ്റുകോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി ജെ.ആർ.എഫ്, ആർ.ജി.എൻ.എഫ്. ലഭിച്ചവർ ചുരുങ്ങിയത് അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതും അംഗീകൃത ജേർണലുകളിൽ രണ്ട് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ റഗുലർ സർവകലാശാല, കോളേജ് അദ്ധ്യാപകർ എന്നിവരെ പി.എച്ച്.ഡി പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബർ ആഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in, www.ssusonlne.org