തൃശൂർ: കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം വഴി നടപ്പാക്കുന്ന 'ശീതകാല പച്ചക്കറി കൃഷി' ഓപ്പൺ ഓൺലൈൻ കോഴ്‌സ് നവംബർ 8ന് തുടങ്ങും. മലയാളത്തിലുള്ള 20 ദിവസത്തെ സൗജന്യ കോഴ്‌സിൽ പഠിക്കാൻ താത്പര്യമുള്ളവർ നവംബർ 7നകം പേര് രജിസ്റ്റർ ചെയ്യണം. കമ്പ്യൂട്ടർ /സ്മാർട്ട് ഫോൺ എന്നിവയുടെ സഹായത്തോടെ പഠിക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആവശ്യമെങ്കിൽ ഫീസടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് നവംബർ 8 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യൂസർ ഐ.ഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം.