കൊച്ചി: എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ വന്ധ്യതാ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ദമ്പതികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളില്ലാത്തവർക്ക് സ്വാഭാവിക രീതിയിൽ ഗർഭധാരണം ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സാദ്ധ്യമാക്കാൻ ലക്ഷ്യമിട്ടാണ് ലൂർദ് സെന്റർ ഫോർ മോം ആൻഡ് ബേബിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൂർദ്ദ് ഫെർട്ടിലിറ്റി സെന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നവംബർ രണ്ടിന് രാവിലെ 9 .30 നാണ് ക്ളാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ 2 മുതൽ നവംബർ 30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ദമ്പതികൾക്കു ഡോക്ടറുടെ കൺസൾട്ടേഷനും പ്രിവിലേജ് കാർഡും സൗജന്യമായി നൽകും. തുടർചികിത്സകൾക്ക് 10 ശതമാനം ഇളവുകളും നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484 4121234 / 1233
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |