തൃശൂർ : മാതൃഭാഷാവിരുദ്ധ ഉത്തരവുകൾ പിൻവലിക്കണമെന്നും മലയാളം പഠിക്കാത്തവർ മലയാളം പഠിപ്പിക്കേണ്ടതില്ല എന്നും ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം സംസ്ഥാനമൊട്ടാകെ നവംബർ 1 മുതൽ 6 വരെയുള്ള തിയതികളിൽ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പാകെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ജില്ലയിലെ സമരപരിപാടി ഡി.ഇ.ഒ ഓഫീസിന് മുന്നിൽ ഇന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പു.ക.സ, ശാസ്ത്ര സാഹിത്യ പരിഷത്ത്, സെക്കുലർ ഫോറം, യുവകലാസാഹിതി, വനിതാസാഹിതി, പൗരസ്ത്യഭാഷാദ്ധ്യാപക സംഘടന, മനുഷ്യാവകാശ സമിതി, ജനനീതി, കേരള യുക്തിവാദി സംഘം തുടങ്ങിയ സംഘടനകളും അണിചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |