മൂന്ന് മാസം മുതൽ ആറുവർഷം വരെ വേണ്ടിവരുന്ന പദ്ധതികൾ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും
തിരുവനന്തപുരം: നഗരത്തിന്റെ സമസ്ത മേഖലയിലും വികസനമെത്തിക്കുന്ന 20 ഇന കർമ്മപദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചതായി മേയർ ആര്യാ രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭയുടെ 81-ാം വാർഷികവും നിലവിലെ ഭരണസമിതി ഒരു വർഷം പൂർത്തിയാക്കുന്നതും പ്രമാണിച്ചാണ് ഇവ നടപ്പാക്കുന്നത്. നടപ്പാക്കാൻ മൂന്നുമാസം മുതൽ ആറുവർഷംവരെ കാലാവധി വേണ്ടിവരുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വിളപ്പിൽശാലയിലെ നഗരസഭാ ഭൂമിയിൽ ടൗൺഷിപ്പും നഗരത്തിലെ സ്കൂളുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നതുമടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചെലവുകളാണ് ഏറ്റെടുക്കുന്നത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സഹായം നൽകും. കുട്ടികളുടെ കണക്ക് എടുത്തുവരികയാണ്. പഠനോപകരണങ്ങൾ നൽകുന്നതിന് പുറമേ, സ്പെഷ്യൽ ക്ലാസ് അടക്കം ആവശ്യമായ സഹായം നൽകുമെന്നും മേയർ പറഞ്ഞു.
പ്രഖ്യാപനങ്ങൾ
കുടിശിക ഫയൽരഹിത നഗരസഭ (3 മാസത്തിനകം)
100% വീടുകൾക്കും കുടിവെള്ളം (2 വർഷത്തിനകം)
80% വാർഡുകളിൽ സിവറേജ് കണക്ഷൻ (6 വർഷത്തിനകം)
5000 പേർക്ക് തൊഴിൽ (5 വർഷത്തിനകം)
ഒരു വർഷം 1000 പേർ എന്ന രീതിയിൽ തൊഴിൽ
6 ബൈലോകൾ (6 മാസത്തിനകം) മാനുഷിക വിഭവശേഷിനയം പുതിയ നിയമനിർമ്മാണത്തിന് രൂപം നൽകും.
1.പരസ്യം
2.അതിഥി തൊഴിലാളികൾ
3.തട്ട് കടകൾ
4.ടർഫുകൾ
5.വളർത്ത് മൃഗങ്ങൾ
6.മാലിന്യ സംസ്കരണം
7.ഹോട്ടലുകൾക്ക് റേറ്റിംഗ്
15,000 പേർക്ക് ഭക്ഷണം (ദിവസം 20 രൂപക്ക്)
500 തട്ടുകടകൾ (1 വർഷത്തിനകം)
നിലവിലെ തട്ടുകടകൾ ആധുനികവത്കരിക്കും.
ഫെസിലിറ്റേഷൻ സെന്റർ (6 മാസത്തിനകം)
സിറ്റിയുടെ പ്രധാന ഭാഗങ്ങളിൽ 25 ടോയ്ലറ്റ്
ഒരു വാർഡിൽ ഒരു ടോയ്ലറ്റ് (2 വർഷത്തിനകം)
വിളപ്പിൽശാലയിൽ ടൗൺഷിപ്പ് (5വർഷത്തിനകം)
ആദ്യഘട്ടം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
വിളപ്പിൽശാലയിലുള്ള സ്ഥലം പുനർക്രമീകരിക്കും
ഇവിടെ വിവിധ പദ്ധതികൾക്ക് രൂപം നൽകും.
പുതിയ മാസ്റ്റർ പ്ലാൻ (5 മാസത്തിനകം)
ബി.സിമാർക്കുള്ള പി.ഒ.സി മെഷീൻ (3 മാസത്തിനകം)
എല്ലാ സ്കൂളുകളിലും സൗരോർജ്ജ പാനൽ (1 വർഷത്തിനകം)
പദ്ധതി കെ.എസ്.ഇ.ബിയുമായി സഹകരിച്ച്
അർഹതയുള്ള എല്ലാവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ
ദീർഘവീക്ഷണ പദ്ധതികൾക്ക് ആക്കംകൂട്ടാൻ ആസൂത്രണ സെൽ (6 മാസത്തിനകം).
പേരൂർക്കടയിൽ എസ്.സി ഫ്ളാറ്റ് (3 വർഷത്തിനകം)
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി (1 വർഷത്തിനകം)
ഏറ്റവും കുറഞ്ഞത്, 1 ലക്ഷം തൊഴിൽ ദിനം
എല്ലാവർക്കും ആശുപത്രി സേവനം (1 വർഷത്തിനകം)
ജഗതിയിൽ നഗരസഭയുടെ സ്ഥലത്ത് സിറ്റി ഹാൾ (3 വർഷത്തിനകം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |