കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 25ാം ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ആചരിക്കും. ഇന്ന് 6 ന് സന്ധ്യാ നമസ്ക്കാരം. യു.കെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനാധിപനും ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ആശിർവാദം. നാളെ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം. 7.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |