കൊച്ചി: നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള 'ഇതിഹാസം ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനം പത്തിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. വയലാർ രവി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാസ്കാരിക, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുൾപ്പെടെ നാനാതുറകളിലെ നൂറിലേറെപ്പേർ ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവങ്ങൾ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുണ്ടെന്ന് പ്രസാധകരുടെ പ്രതിനിധിയായ ജയ്സൺ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |