വടകര: ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ വോളി അക്കാദമിയുടെ സഹായത്തോടെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്പോർട്സ് അക്കാദമിയുടെയും വോളിബാൾ കോർട്ടിന്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബാൾ താരം ടി.സി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ ജ്യോതിഷിനെ ആദരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, മുൻ സർവീസ് വോളിബാൾ താരം വി.എം ഷീജിത്ത്, നാഷണൽ വോളി താരം സോമൻ, ഡെപ്യൂട്ടി മാനേജർ പി.എം മണിബാബു, പ്രിൻസിപ്പൽ എം.ഹരീന്ദ്രൻ, പ്രധാനാദ്ധ്യാപകരായ ദിനേഷ് കരുവാൻകണ്ടി, ലേഖ സജിത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |