ചാലക്കുടി: അതിരപ്പിള്ളി റോഡിലെ തുമ്പൂർമുഴിയിലും കാട്ടാനശല്യം സ്ഥിരമായി. പകൽ നേരത്തും റോഡിന് കുറുകെ കടക്കുന്ന ആനകൾ വാഹന യാത്രികർക്ക് കനത്ത ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ ഇറങ്ങിയ കൊമ്പന്റെ മടക്കം ഏറെ നേരം കഴിഞ്ഞായിരുന്നു. റോഡിൽ ആനയെ കണ്ടതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും നിറുത്തിയിട്ടു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ചവരുടെ നേർക്ക് ആന പാഞ്ഞടുക്കുയും ചെയ്തു. നേരം ഇരുട്ടിയാൽ കൂടുതൽ ആനകൾ റോഡിലിറങ്ങുന്നുണ്ട്. ഇരുചക്ര വാഹനക്കാർക്ക് രാത്രിയിൽ ഇതിലെ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വലിയ വാഹനങ്ങളുടെ പിന്നിൽ മാത്രമാണ് ബൈക്കുകളും ഇപ്പോൾ ഓടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |