മട്ടാഞ്ചേരി :ജില്ലാ യോഗ സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാസന മത്സരത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻമാരായി. ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ ഇടപ്പള്ളി ലൈഫ് യോഗാ സെന്ററും ചാമ്പ്യൻഷിപ്പ് നേടി. ടി.ജെ.വിനോദ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിബി ജോസഫ് അദ്ധ്യക്ഷനായി. ദേശീയ യോഗ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.ഭാസ്കരമേനോൻ , സംസ്ഥാന ട്രഷറർ എം.എം.സലീം ,ജില്ലാ സെക്രട്ടറി ഷാജൻ പോൾ, എൽ.ബി.സുരേഷ് മേനോൻ,അശ്വിൻ മാത്യു ,എസ്.ആന്റണി, എൽ.ബി.മുകുന്ദൻ മേനോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |