മല്ലപ്പള്ളി : കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി മേഖല സമ്മേളനം സംസ്ഥാന ട്രഷറർ പി.എസ്.സിബി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ബിജു എം.നായർ , ജില്ലാ സെക്രട്ടറി സുരേഷ് ബാബു, തോമസ് പി. ചാക്കോ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.മനോജ് (പ്രസിഡന്റ് ), വിൽസൺ ഏബ്രഹാം (വൈസ് പ്രസിഡന്റ്) , അനിൽകുമാർ (സെക്രട്ടറി), ജോജി കെ.ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബിനു കെ.നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു