വാഴൂർ: കുട്ടികൾക്ക് വീടൊരുക്കുകയെന്ന പദ്ധതി പ്രകാരം കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകുന്ന വീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി എ. വി. റസൽ ഇന്ന് കൈമാറും. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഗൃഹോപകരണങ്ങൾ നൽകും. ചെന്നാക്കുന്ന് സി.എം. യു.പി സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങൾക്കാണ് വീടു നൽകുന്നത്. 600 ചതുരശ്ര അടിയിൽ രണ്ട് മുറിയും ഹാളും അടുക്കളയും അടക്കമുള്ള വീടാണ് നൽകുന്നത്. ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ. എസ്. അനിൽകുമാർ അദ്ധ്യക്ഷനാകും. പ്രൊഫ.ആർ. നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് .നായർ, വി .ജി .ലാൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |