ഇരിട്ടി: എസ്.ടി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോത്ര നേതാവ് ബിർസ മുണ്ട ജന്മജയന്തി ആഘോഷവും വീരപഴശ്ശിയുടെ കുറിച്യപ്പട തലവനായിരുന്ന തലക്കൽ ചന്തു അനുസ്മരണവും ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. ഇരുവരുടെയും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ. സജേഷ് അദ്ധ്യക്ഷനായി. എസ്.ടി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുകുമാരൻ മുഖ്യഭാഷണം നടത്തി. ബി.ജെ.പി ഉത്തരമേഖലാ ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.ആർ. സരേഷ്, പി.ജി. സന്തോഷ്, പ്രിജേഷ് അളോറ, പ്രശാന്ത് ധരണിയിൽ, വിവേക് കീഴൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |