പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ ആറ് താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 740 കുടുംബങ്ങളിലെ 2410 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
കോഴഞ്ചേരി താലൂക്കിൽ 15, അടൂരിൽ 21, തിരുവല്ലയിൽ 14, റാന്നിയിൽ 2, മല്ലപ്പള്ളിയിൽ 1, കോന്നിയിൽ 16 ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ആകെ 740 കുടുംബങ്ങളിലെ 946 പുരുഷന്മാരും 1011 വനിതകളും 228 ആൺകുട്ടികളും 225 പെൺകുട്ടികളും ക്യാമ്പിൽ കഴിയുന്നു.
24 മണിക്കൂറിനിടെ അടൂർ താലൂക്കിൽ നാലും മല്ലപ്പള്ളി താലൂക്കിൽ ഒരു വീടും ഭാഗീകമായി തകർന്നിട്ടുണ്ട്.
ഇന്നും അവധി
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉത്തരവായി. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |