കൊടുങ്ങല്ലൂർ: നഗരസഭ 42-ാം വാർഡിലെ 30 ഓളം കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ വിഷമവൃത്തത്തിൽ. വാട്ടർ അതോററ്റിയെ ആശയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് വെള്ളം കിട്ടാതെ കഴിഞ്ഞ 35 ദിവസമായി ബുദ്ധിമുട്ടുന്നത്.
വെള്ളം ലഭിക്കാതെയാതിനെ തുടർന്ന് വാർഡ് കൗൺസിലർ പരമേശ്വരൻ കുട്ടി കഴിഞ്ഞ നഗരസഭാ കൗൺസിലിൽ കാലിക്കുടം തലയിൽ വച്ച് പ്രതിഷേധിച്ചിരുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ നഗരസഭ ഈ ഭാഗത്ത് ലോറികളിൽ വെള്ളം എത്തിച്ച് നൽകുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഇതി മതിയാകുന്നില്ല.
പരാതിയെ തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും വെള്ളം കിട്ടാത്തതിന്റ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും ഞായറാഴ്ചയോടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നുമാണ് കരുതുന്നെതെന്ന് കൗൺസിലർ പരമേശ്വരൻ കുട്ടി വ്യക്തമാക്കി.