തൃക്കാക്കര: അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇശ്രം രജിസ്ട്രേഷനിൽ ട്രാൻസ്ജൻഡർ വിഭാഗത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ-ശ്രം രജിസ്ട്രേഷൻ. ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പിൽ നിന്നുള്ള ആദ്യ കാർഡ് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് കൈമാറി. ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസും സാമൂഹ്യ നീതി ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |