മാള: റോളർ ഹോക്കി സംസ്ഥാന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് മാള ഹോളി ഗ്രെയ്സ് അക്കാഡമിയിൽ തുടക്കമായി. കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 58ാമത് സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പാണ് മാള ഹോളി ഗ്രേയ്സ് അക്കാഡമി സി. ബി.എസ്.ഇ സ്കൂൾ ഇൻഡോർ സ്കേറ്റിംഗ് റിങ്കിൽ 21 വരെ നടക്കുന്നത്. 300 ലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. മുൻ ദേശീയ ഫുട്ബാൾ താരം ഐ.എം. വിജയൻ മത്സര ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ക്ലമന്റ്സ് തോട്ടാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നാല് വിഭാഗങ്ങളിലായി രാത്രി 9 വരെയാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ 12 വർഷമായി തൃശൂർ ജില്ലയാണ് ചാമ്പ്യന്മാരായിട്ടുള്ളത്. 2019 ൽ സ്പെയിനിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ സ്വർണ മെഡൽ ജേതാവ് അഭിജിത്ത് അമൽ രാജ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഫ്രീ സ്റ്റൈൽ സ്കേറ്റിംഗ്, ആർട്ടിസ്റ്റിക് സ്കേറ്റിംഗ്, റോളർ ഹോക്കി എന്നിവയിലാണ് മത്സരം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |