SignIn
Kerala Kaumudi Online
Sunday, 22 May 2022 9.40 AM IST

റേഷൻകാർഡുകളിലെ പിശകുകൾ തിരുത്താൻ പദ്ധതി 'തെളിമ"യുണ്ട്, ഇനി അലയേണ്ട

ration

മുഴുവൻ റേഷൻ കടകളിലും അപേക്ഷപെട്ടികൾ മൂന്ന് ദിവസത്തിനുള്ളിൽ

കണ്ണൂർ:റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും സർക്കാർ നടപ്പിലാക്കുന്ന തെളിമ പദ്ധതിക്ക് ജില്ലയിൽ തുടക്കം.ഇതിന്റെ ഭാഗമായി റേഷൻ കടകളിൽ അപേക്ഷപെട്ടി സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ റേഷൻകടകളിലും പെട്ടികൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.തലശ്ശേരി ,ഇരിട്ടി,കണ്ണൂർ ,പയ്യന്നൂർ,തളിപ്പറമ്പ് എന്നീ അഞ്ച് താലൂക്കുകളിലായി 854 റേഷൻ കടകളാണ് ജില്ലയിലുള്ളത്.റേഷൻ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനും ഈ അവസരമുപയോഗിക്കാം.പ്രത്യേക ഫീസും നൽകേണ്ടതില്ല.റേഷൻകാ‌‌ർഡിലെ തെറ്റ് തിരുത്താൻ അക്ഷയകേന്ദ്രങ്ങളെയോ മറ്റ് ഓഫീസുകളെയോ സമീപിക്കാതെ സ്വന്തം വീടിനോട് ചേർന്ന റേഷൻ കടകളിലെത്തിയാൽ മതിയെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ്.അതത് റേഷൻ കടകളിൽ സ്ഥാപിച്ച കാർഡ്ബോർഡ് പെട്ടികളിൽ ഉപഭോക്താവിന്റെ അപേക്ഷയും ആധാർകാർഡും മറ്റ് വിവരങ്ങളും ചേർത്ത് നിക്ഷേപിച്ചാൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വന്ന് ശേഖരിക്കുകയാണ് ചെയ്യുന്നത്.

പുതുക്കലിൽ കടന്നുകൂടിയ തെറ്റുകൾ
2017 ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനാണ് തെളിമ പദ്ധതി നടപ്പിലാക്കുന്നത്.15 ന് ആരംഭിച്ച പദ്ധതി പൊതുജനങ്ങൾക്ക് ഡിസംബർ

15 വരെ ഉപയോഗപ്പെടുത്താം.എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ ഒരു മാസക്കാലം പദ്ധതി നടപ്പിലാക്കും.സംസ്ഥാനത്തെ മുഴുവൻ റേഷൻ ഗുണഭോക്താക്കളുടെയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 202 ജനുവരി ഒന്നിന് പൂർത്തികരിക്കാനും സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്.

തിരുത്താം

1അംഗങ്ങളുടെ പേര്

2വയസ്,മേൽവിലാസം,

3കാർഡ് ഉടമയുമായുള്ള ബന്ധം

4എൽ.പി.ജി വൈദ്യുതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ

5 പുതിയ വിവരങ്ങൾ

പരാതികളറിയിക്കാനും അവസരം

റേഷൻ ഡിപ്പോയിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും

ലൈസൻസി, സെയിൽസ് മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് തെളിമ പെട്ടിയിലൂടെ അറിയിക്കാം. അതേസമയം റേഷൻ കാർഡ് തരംമാറ്റൽ, റേഷൻകാർഡിൽ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.

റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താനും ഏറ്റവും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനുമാണ് തെളിമ പദ്ധതി നടപ്പിലാക്കുന്നത്.ജില്ലയിൽ മൂന്ന് ദിവസത്തിനകം അപേക്ഷപെട്ടികൾ സ്ഥാപിക്കുന്നത് പൂർത്തിയാകും.നിലവിൽ അപേക്ഷയുമായി ചെന്നാലും സ്വീകരിക്കേണ്ട സംവിധാനമുണ്ട്.

കെ.രാജീവ്,ജില്ലാ സപ്ലൈഒാഫീസർ ഇൻചാർജ്,കണ്ണൂർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.