കിളിമാനൂർ:പഴയകുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധനവില വർദ്ധനയിലും കേന്ദ്ര സംസ്ഥന സർക്കാരുകൾ നികുതി കുറയ്ക്കാത്തതിലും പ്രതിഷേധിച്ച് കിളിമാനൂർ ജംഗ്ഷനിൽ നിന്നും പഴയകുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരന്റെ നേതൃത്വത്തിൽ പുതിയകാവ് സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എഷിഹാബുദ്ദീൻ,പി.സൊണാൾജ്, ഡി.സി.സി അംഗം കെ.നളിനൻ,ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻ,മനോഹരൻ, മോഹൻലാൽ,ഹരി ശങ്കർ,രമണി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി,ശ്രീലത ടീചർ,ഷീജ സുബൈർ,മണ്ഡലം ഭാരവാഹികളായ വിപിന ചന്ദ്രൻ, രതീഷ്,വിജയ കുമാർ,ഗുരു ലാൽ,സനൽ,രമാ ദേവി,വൈശാഖ് എന്നിവർ പങ്കെടുത്തു.