പത്തനംതിട്ട : ബി.ജെ.പി ജില്ലാ ഭാരവാഹികളെ പ്രസിഡന്റ് വി.എ.സൂരജ് നോമിനേറ്റു ചെയ്തു. അജിത് പുല്ലാട്, വി.ആർ. അജയകുമാർ വല്യൂഴത്തിൽ, വിജയകുമാർ മണിപ്പുഴ, കെ.ബിനുമോൻ, ബിന്ദു പ്രസാദ്, കെ.ബിന്ദു (വൈസ് പ്രസിഡന്റുമാർ). അയിരൂർ പ്രദീപ്, എം.എസ്. അനിൽ കുമാർ (ജനറൽ സെക്രട്ടറിമാർ). കെ.വി.പ്രഭ, അഡ്വ. ഷൈൻ ജി കുറുപ്പ്, ഉഷ വിജയൻ, ബിന്ദു പ്രകാശ്, സലിം കുമാർ, മഞ്ജു (സെക്രട്ടറിമാർ). ഗോപാല കൃഷ്ണൻ കർത്ത (ട്രഷറർ). എം.ജി.കൃഷ്ണകുമാർ (സെൽ കോർഡിനേറ്റർ) എന്നിവരെയും വിവിധ മോർച്ചകളുടെ പ്രസിഡന്റുമാരായി നിധിൻ എസ് ശിവ (യുവമോർച്ച), മീന എം നായർ (മഹിളാ മോർച്ച), ശ്യാം മോഹൻ (കർഷകമോർച്ച), എം.കെ.രൂപേഷ് (എസ്.സി മോർച്ച), സുജൻ അട്ടത്തോട് (എസ്ടി മോർച്ച), സി.ആർ. സന്തോഷ് കുമാർ (ഒ.ബി.സി മോർച്ച), ബിനോയി (ന്യൂനപക്ഷ മോർച്ച) എന്നിവരെയും നോമിനേറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |