ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന് കീഴീലെ ഗുരുദർശന പഠനവിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളെ ആസ്പദമാക്കി സൗജന്യപഠനക്ലാസ് പുനരാരംഭിക്കുന്നു. 21ന് രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ അങ്കണത്തിലെ വിശ്വധർമ്മ ക്ഷേത്ര സന്നിധിയിലായിരിക്കും ക്ലാസുകൾ. മാസത്തിൽ ഒരു ദിവസം എന്ന രീതിയിൽ ആരംഭിക്കുന്ന ക്ലാസുകൾ പിന്നീട് വിപുലപ്പെടുത്തുന്നതാണെന്ന് യൂണിയൻ സെക്രട്ടറി വി.എൻ. ബാബു അറിയിച്ചു. ക്ലാസുകളുടെ ഏകോപനചുമതല ഗുരുദർശന പഠനവിഭാഗം കോ-ഓർഡിനേറ്റർമാരായ മനോജ് മാവുങ്കലിനും അഖിൽ അപ്പുക്കുട്ടനുമായിരിക്കും.