എടമുട്ടം: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ 2019 -20 , 2020 - 21 ബാച്ചുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രദീപ് മാണിയത്ത് , വൈസ് പ്രസിഡന്റ് ടി.എസ് വിജയ രാഘവൻ , ട്രഷറർ രാജീവ് തഷ്ണാത്ത് , അഡ്മിനിസ്ട്രേറ്റർ പി.വി സുദീപ് മാസ്റ്റർ, പ്രിൻസിപ്പൽ യാമിനി ദിലീപ്, വൈസ് പ്രിൻസിപ്പൽ കെ.വി ശാലിനി എന്നിവർ സംസാരിച്ചു.
നെഹ്റു പാർക്ക് ഡിസംബർ 1ന് തുറക്കും
തൃശൂർ : കൊവിഡ് 19 ന്റെ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ നെഹ്റു പാർക്ക് ഡിസംബർ 1ന് തുറക്കുമെന്ന് മേയർ എം.കെ. വർഗ്ഗീസ്. ഇതിന്റെ ഭാഗമായി മേയർ എം.കെ. വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ 55 കൗൺസിലർമാരുടെയും യോഗം ഇന്ന് നെഹ്റു പാർക്കിൽ ചേരുകയും പ്രവർത്തനം പരിശോധിക്കുകയും ചെയ്തു. ഫൗണ്ടൻ ഉൾപ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങളും കളിയുപകരണങ്ങളും ഈ മാസം 24 നകം പ്രവർത്തന ക്ഷമമാക്കും. 26ാം തീയതി പാർക്ക് തുറക്കുന്നതിനുള്ള സജ്ജീകരണം പൂർത്തീകരിച്ചത് പരിശോധിച്ച് ഡിസംബർ 1 ന് തുറന്നു കൊടുക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. മേയർ എം.കെ. വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നെഹ്റു പാർക്കിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, ജോൺ ഡാനിയേൽ, എൻ.എ. ഗോപകുമാർ, ഡി.പി.സി മെമ്പർ സി.പി. പോളി, കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |