കോട്ടയം : ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി മത്സരം ഇന്ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം രാവിലെ 10 ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ സന്ദേശം നൽകും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , ആസൂത്രണ സമിതി അംഗങ്ങൾ, പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ധീരജ് കുമാർ എന്നിവർ പങ്കെടുക്കും.