പഴയങ്ങാടി:കൊവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞു കിടന്ന പഴയങ്ങാടി മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് തുടങ്ങി.ഏഴോം ടൂറിസമായ ഏഴിലം ടൂറിസത്തിന്റെ ഉല്ലാസബോട്ട് സർവീസ് പുനരാരംഭിച്ചു. കൊവിഡ് പ്രെട്ടോകാൾ പാലിച്ച് കൊണ്ടാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്. ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്രം ഫ്ലോട്ടിംഗ് പാർക്ക് എന്നിവയും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. പാർക്കുകളിലെ ഹോട്ടലുകളും അനുബന്ധ വ്യാപാരസ്ഥാപനങ്ങളും സജീവമായി.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിച്ച് കൊവിഡ് പ്രോട്ടോകാൾ ഉറപ്പുവരുത്തിയാണ് എല്ലായിടത്തും ആളുകൾക്ക്
പ്രവേശനം നൽകുന്നത്.
കോട്ടക്കീൽ കടവിൽ ബോട്ടുകൾ റെഡി
റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏഴോം കോട്ടക്കീൽ കടവിന് സമീപത്തെ ഫിഷ്ലാൻഡ് സെന്ററിൽ നിന്നാണ് ഹൗസ് ബോട്ട് സർവീസ് നടത്തുന്നത്. ടൂറിസം പ്രോത്സാഹനത്തിന് വേണ്ടി ഏഴോം സർവീസ് സഹകരണബാങ്കിന്റെതാണ് ഉല്ലാസ ഹൗസ്ബോട്ട്. ഫിഷലാൻഡ്സ്കേന്ദ്രീ കരിച്ച് ഏഴിലം ബോട്ട് സർവീസിന്റെ ഭാഗമായി ഒരു ഡൈക്രൂയിസർ ബോട്ടും രണ്ട് വീതം സ്പീഡ് ബോട്ടുകളും പെഡൽ ബോട്ടുകളും ഒരു ഉല്ലാസ ഹൗസ് ബോട്ടുമാണുള്ളത്.
രാവിലെ പത്ത് മണി മുതൽ വൈകീട്ട് ആറ് വരെയാണ് വിനോദസഞ്ചാരികൾക്കായി ബോട്ടുകൾ നൽകുന്നത്. എഴുപത് പേരെ വരെ വഹിക്കുവാനുള്ള ശേഷി ബോട്ടിനുണ്ട്. ഒരു സിംഗിൾ ബെഡ്റൂം, അടുക്കള, വിശാലമായ ഹാൾ എന്നീ സൗകര്യങ്ങൾ ബോട്ടിനുള്ളിൽ ഉണ്ട്. ബോട്ടിലൂടെ സഞ്ച രിക്കുന്നവർക്ക് പുഴയുടെ അഴകും കണ്ടൽകാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം. നേരി ട്ടും ഓൺലൈനായും ഹൗസ്ബോട്ട് യാത്രയ്ക്ക് ബുക്ക് ചെയ്യാം.