പ്രമാടം : കർഷകദ്രോഹ നിയമം പിൻവലിക്കാൻ സമരപോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, എം.വി.ഫിലിപ്പ്, എം.എസ്.പ്രകാശ്, റോജി പോൾ ഡാനിയേൽ, ആർ. റോഷൻ നായർ, കെ.ആർ. പ്രമോദ്, ഐവാൻ വകയാർ, മോൻസി ഡാനിയേൽ, രാജശേഖരൻനായർ, ജോസ് പനച്ചയ്ക്കൽ, റോജി ഏബ്രഹാം, പ്രസീത രഘു, എം.കെ. മനോജ്, നിഖിൽ ചെറിയാൻ, ബിജു വട്ടക്കുളഞ്ഞി എന്നിവർ പ്രസംഗിച്ചു.