SignIn
Kerala Kaumudi Online
Thursday, 19 September 2024 12.01 PM IST

ശബരിമല ഹബ് ട്രയൽ റൺ നടത്തി, പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക്

Increase Font Size Decrease Font Size Print Page
sabari
ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഹബിൽ നിന്ന് പമ്പയിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യബസ് പുറപ്പെടുന്നു.

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. പത്തനംതിട്ട - പമ്പ ചെയിൻ സർവീസാണ് ട്രയൽ റണ്ണായി തുടങ്ങിയത്.

തീർത്ഥാടകർക്ക് ശബരിമല ഹബിൽ വിശ്രമത്തിന് ശേഷം പത്തനംതിട്ട - പമ്പ കണക്ട് ബസുകളിൽ യാത്രചെയ്യാം. ഹബിനോടനുബന്ധിച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തനം തുടങ്ങി.

തീർത്ഥാടകർക്ക് എവിടെ നിന്നും പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട - പമ്പ ചെയിൻ സർവീസിൽ യാത്ര തുടരാം. റെയിൽവേ സ്റ്റേഷനിൽ നിന്നെത്തുന്ന ബസുകളിലെ തീർത്ഥാടകർക്ക് അതേബസിൽ പോകാം. ഹബിൽ നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകൾ മറ്റെവിടെയും നിറുത്തില്ല. മറ്റ് ജില്ലകളിൽ നിന്ന് ട്രാൻ.ബസുകളിൽ എത്തുന്ന തീർത്ഥാടകർ ഹബിലൂടെ വേണം പമ്പയിലേക്ക് യാത്ര തുടരാൻ.

10 ഇൻസ്‌പെക്ടർമാർ, അഞ്ച് സ്റ്റേഷൻ മാസ്റ്റർ, മൂന്ന് ഗാർഡ് അടങ്ങുന്ന ടീമും ഒരു മെക്കാനിക്കൽ വാനും ഹബിന്റെ ഭാഗമായുണ്ട്.

a.തുടക്കത്തിൽ 15 ബസുകൾ സർവീസ് നടത്തും.

b.50 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.

c.തിരക്ക് കൂടുന്നതനുസരിച്ച് 65 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്

d.24 മണിക്കൂറും സേവനം ലഭ്യമാക്കും.

e.ഹബിൽ നിന്ന് ഇന്റർസ്റ്റേറ്റ് സർവീസുകളും ആരംഭിക്കും

കാര്യമറിയാതെ തീർത്ഥാടകർ

വളരെ കുറച്ച് തീർത്ഥാടകർ മാത്രമേ ഇന്നലെ ഹബിൽ നിന്നുള്ള ആദ്യ സർവീസിന് എത്തിയിരുന്നുള്ളു. പലർക്കും തീർത്ഥാടക ഹബിനെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. നഗരസഭ സ്റ്റാൻഡിൽ നിന്ന് ബസിൽ കയറിയ തീർത്ഥാടകരെയും കൊണ്ട് ഹബിൽ കയറിയിറങ്ങിയാണ് ആദ്യ ദിനം ട്രയൽ ബസ് സർവീസ് ആരംഭിച്ചത്. തീർത്ഥാടകരിൽ പലർക്കും ആശയകുഴപ്പമുണ്ടായിരുന്നു.

' ഒന്നാം നിലയിലാണ് വിരിവയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ പായും മറ്റും എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാകും. നാളെ മുതൽ എല്ലാ സൗകര്യങ്ങളോടെയും സർവീസ് തുടങ്ങും.

ജി. അനിൽ കുമാർ

(കെ.എസ്.ആർ.ടി.സി സൗത്ത് സോൺ

എക്‌സിക്യുട്ടീവ് ഡയറക്ടർ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.