കാസർകോട്: സംസ്ഥാന സർക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടത് സർക്കാർ വാക്കു പാലിക്കണമെന്ന് എൻ .ജി .ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതംബരൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ സ്റ്റേഷനിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രതീഷ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ വിഭാഗം ജനറൽ സെക്രട്ടറി പി ആര്യ, സംസ്ഥാന സമിതി അംഗം കെ രാജൻ, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി അരവിന്ദ കുമാർ, ദേശിയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി പി പ്രഭാകരൻ നായർ, ഗസറ്റഡ് ഓഫീസർസ് സംഘ് ജില്ലാ സെക്രട്ടറി ഡോക്ടർ വിശ്വനാഥൻ കെ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി. എം .എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |