കൊച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വാർഷികത്തിൽ സമാധാന സന്ദേശം ഉയർത്തി ഓൾ കേരള സോൾജിയേഴ്സ് അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ടീം സംഘടിപ്പിച്ച ദീപശിഖ ബൈക്ക് പ്രയാണത്തിന് പാലാരിവട്ടത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം മേഖല കമ്മിറ്റി സ്വീകരണം നൽകി. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രദീപ് ജോസഫ് അദ്ധ്യക്ഷനായി. എം.സി. പോൾസൺ, എസ്. സുരേഷ് ഗോപി, കെ.എസ് നിഷാദ്, കെ.സി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |