കൊച്ചി: വനിതകളിലെ സംരംഭകത്വം വളർത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി ഡിസംബർ 15, 16 തീയതികളിൽ ഓൺലൈനായി നടക്കും. ഇന്നവേഷൻ ചലഞ്ച്, ഇൻവസ്റ്റർ കഫെ, ഹാക്കത്തോൺ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇന്നവേഷൻ ചലഞ്ചിലെ വിജയികൾക്ക് 5 ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. ഒന്നോ അതിലധികം വനിതകളോ പ്രധാന ഓഹരിയുടമകളായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. അർഹരായ വനിതാ സ്റ്റാർട്ടപ്പുകൾക്ക് സോഫ്റ്റ് ലോൺ വിഭാഗത്തിൽ ആറു ശതമാനം പലിശനിരക്കിൽ 15 ലക്ഷം രൂപവരെ ലഭിക്കും. സീഡ് ഫണ്ടും ലഭ്യമാക്കും. നിലവിലെ സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നത്തെക്കുറിച്ച് നിക്ഷേപകരുമായി സംവദിച്ച് നിക്ഷേപം നേടാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |