SignIn
Kerala Kaumudi Online
Thursday, 19 September 2024 7.36 AM IST

മലയോരമേഖലയിലെ റോഡുകൾ തകർന്ന് തരിപ്പണമായി

Increase Font Size Decrease Font Size Print Page
photo

പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മിച്ചതും നിർമ്മാണം നടക്കുന്നതുമായ

നന്ദിയോട് പഞ്ചായത്തിലെ റോഡുകളെല്ലാം തകർന്ന് തരിപ്പണമായി. റോഡുകളിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുടവനാട്,ആനക്കുഴി,പാലുവള്ളി റോഡിൽ പേരുപോലെ തന്നെ ആനക്കുഴികളാണുളളത്. കാൽനടക്കാർക്ക് പോലും ഈ കുഴികളിലൂടെയേ നടന്നു പോകാൻ കഴിയൂ.ഇതേ റോഡിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ സ്കൂൾ, ആരാധനാലയങ്ങൾ, മീൻമുട്ടി ടൂറിസം കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്താൻ പറ്റൂ.എന്നാൽ അധികർതർക്ക് ഇതൊന്നും ഒരു വിഷയമേയല്ല എന്ന നിലപാടാണുള്ളത്.

നന്ദിയോട് പനവൂർ പഞ്ചായത്തുകളുടെ അതിർത്തിയായ അറവയൽകുഴി ചെമ്പൻകോട് റോഡ് തകർന്നതു കൂടാതെ വഞ്ചുവം പനയമുട്ടം തോടിലെ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡ് തകരാനുള്ള സാദ്ധ്യതയേറി. നന്ദിയോട് - പാലുവള്ളി റോഡ് തകർന്ന് തരിപ്പണമായതു കൂടാതെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന കടുവാപ്പാറപാലം ഭാഗികമായി തകർന്നു.ഏറെ പഴക്കമുള്ള ഈ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ പാലത്തിന് തകർച്ചയുണ്ടായാൽ ഒരു ഭാഗം ഒറ്റപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. ഇതുപോലെ തന്നെയാണ് കുറുപുഴ, വെമ്പ്ക്ഷേത്രം റോഡ്, പച്ചക്കാട് -പേയ്ക്കാമൂല - കുറുന്താളി തുടങ്ങിയ റോഡുകളുടേയും അവസ്ഥ. കാൽനടയാത്രയെങ്കിലും സാദ്ധ്യമാകുന്ന തരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അശാസ്ത്രീയതയും വെള്ളക്കെട്ടും

റോഡ് നിർമ്മാണം തോണ്ണൂറ് ശതമാനത്തോളം പൂർത്തിയായ റോഡുകൾക്ക് സമീപത്തെ കടകളിൽ വെള്ളം കയറും.

അതിനാൽ പലരും കട ഉപേക്ഷിച്ച് പോയി. ഭരതന്നൂർ മാവേലി സ്റ്റോറിൽ ഇത്തരത്തിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. തെങ്കാശി പാതയിൽ കുറുപുഴ ജംഗ്ഷൻ മുതൽ ജവഹർ കോളനി വരെ റോഡിൽ നിരവധി കുഴികളാണുള്ളത്.

ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ചൂണ്ടക്കരിക്കകം മുതൽ പാലോട് റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്.

ചെലവേറിയ ചില റോഡുകളുടെ അവസ്ഥ

1........പാലോട് - കല്ലറ റോഡ്

2017ൽ നിർമ്മാണമാരംഭിച്ചു

നാലുവർഷം കഴിഞ്ഞു

സ്ഥിതിവിശേഷം...പണി പൂർത്തിയായില്ല

ചെലവ്...31 കോടി

2.... ഭരതന്നൂർ പാലോട് റോഡ്

ആധുനിക നിലവാരത്തിൽ നിർമ്മിക്കും

7 കോടി കൂടി അനുവദിച്ചു

സ്ഥിതിവിശേഷം...പണി പൂർത്തിയായില്ല

3.....നന്ദിയോട് ചെറ്റച്ചൽ റോഡ്

ചെലവ്....9.86 കോടി

2018ൽ നിർമ്മാണം ആരംഭിച്ചു

7 കിലോമീറ്റർ ദൂരം ടാറിംഗ് നടത്തി

ഒന്നാം ഘട്ടം പൂർത്തിയാക്കി

നിലവിൽ റോഡിൽ വൻകുഴികൾ

വാഗ്ദാനം..

2020 ജൂണിൽ റോഡ്, ഓട, സ്ലാബിടൽ ഇവ പൂർത്തിയാക്കി

റോഡ് ഗതാഗതയോഗ്യമാക്കും

സ്ഥിതിവിശേഷം... ഇപ്പറഞ്ഞവ ഒന്നും നടന്നില്ല.

"ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പൊതുവഴികളാണ് മഴയെ തുടർന്ന് തകർന്നത്. ഇതിനു പ്രധാന കാരണം കരാർ കമ്പനികളുടെ അനാസ്ഥയാണ്‌. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടിയാണ് വേണ്ടത്."

സുരേന്ദ്രൻ പ്രസിഡന്റ്,

എസ്.എൻ.ഡി.പി ശാഖ, പാലുവള്ളി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, ROAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.