SignIn
Kerala Kaumudi Online
Thursday, 19 September 2024 6.11 PM IST

താടി കളയാതെ കണ്ടെത്തിയ തുക ജീവകാരുണ്യത്തിന്

Increase Font Size Decrease Font Size Print Page
t
t

കൊല്ലം: താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ' നോ ഷേവ് നവംബർ' ആശയത്തിലൂടെ കണ്ടെത്തിയ 3.5 ലക്ഷം രൂപ അർബുദ രോഗ ബാധിതർക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം ആർ.സി.സിക്ക് സമീപമുള്ള സനാഥാലയം കാൻ കെയർ എന്ന സ്ഥാപനത്തിലെ അന്തേവാസികളുടെ മാനസികോല്ലാസത്തിനു വേണ്ടി നിർമിച്ചു നൽകുന്ന കേരളത്തിലെ ആദ്യത്തെ വീൽചെയർ സൗഹൃദ പക്ഷിക്കൂടിന്റെ താക്കോൽ ദാനം, അംഗപരിമിതനായ യുവാവിന് നിർമ്മിച്ച കടയുടെ താക്കോൽദാനം, ജില്ലാആശുപത്രിയിലെ ശുചീകരണ വിഭാഗത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ വിതരണം, വീൽചെയർ വിതരണം, വിവിധ മേഖലകളിലുള്ളവരെ ആദരിക്കൽ എന്നിവ നടക്കും.

നാളെ രാവിലെ 10ന് എം. മുകേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കേരള ബിയേർഡ് സൊസൈറ്റി സ്ഥാപകൻ അനസ് അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും. ഉപഹാര വിതരണം എം. നൗഷാദ് എം.എൽ.എയും ആദരവ് മേയർ പ്രസന്ന ഏണസ്റ്റും നിർവഹിക്കും. ജീവകാരുണ്യപ്രവർത്തകനും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ് ബോധവത്‌കരണ ക്ളാസുകൾ നയിക്കും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹാരിസ്, സൊസൈറ്റി ജില്ലാ പ്രസിഡന്റ് അശ്വന്ത്, രക്ഷാധികാരികളായ അനസ് അബ്ദുള്ള, ഷഫീർ അഫിയൻസ്, ട്രഷറർ ഫെബി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.