അലനല്ലൂർ: ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ബോക്സർമാരെ നേരിട്ട് അലനല്ലൂർ ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കെ.മിൻഹാജ് സ്വർണം നേടി. ഗോവയിലെ അർപോറയിൽ ഇന്നലെ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ നേരിട്ടാണ് മിൻഹാജ് ചാമ്പ്യനായത്. പതിനഞ്ച് വയസിൽ താഴെ 47 കി.ഗ്രാം വിഭാഗത്തിലാണ് മിൻഹാജ് മത്സരിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള കരുത്തനായ ബോക്സറെ ആദ്യ റൗണ്ടിൽ ഇടിച്ചിട്ടാണ് ഫൈനലിലെത്തിയത്. അലനല്ലൂർ പാലക്കാഴിയിലെ കണിയാർതൊടി അൻസാറിന്റെയും സീനത്തിന്റെയും മകനാണ്. ഏപ്പുക്കാടുള്ള സഞ്ചീദ് ലാസാനാണ് മിൻഹാജിനെ പരിശീലിപ്പിച്ചത്. മാർഷ്യൽ ആർട്സ് ആയ വുഷു ഇന്റർനാഷനിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്കായി ബോക്സിംഗിൽ ഒന്നാം സ്ഥാനവും മുമ്പ് മിൻഹാജ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |