പഴയങ്ങാടി :മാട്ടൂൽ അതിർത്തി ചാലിൽ ശ്രീ ആര്യക്കര ഭഗവതി ക്ഷേത്ര നിർമ്മാണ കമ്മിറ്റി മാട്ടൂൽ ഗ്രാമത്തിൽ മത സൗഹാർദ ദിശാ സൂചക ബോർഡ് സ്ഥാപിച്ചു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ക്ഷേതത്തിന് മാടായി - മാട്ടൂൽ തീരദേശ റോഡിലാണ് ബോർഡ് സ്ഥാപിച്ചത്. തഖ്വവ പള്ളി റോഡിലാണ് ക്ഷേത്രനിർമ്മാണം നടക്കുന്നത്.
അതുകൊണ്ട് തന്നെ ദിശാസൂചക ബോർഡിൽ തഖ്വവ മസ്ജിദിന്റെ പേരു കൂടി ഉൾപ്പെടുത്തുന്നത് ആലോചിക്കുകയും പള്ളി കമ്മിറ്റിയുടെ അനുമതി വാങ്ങിക്കുകയും ചെയ്തു. ക്ഷേത്രം നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.സജീനാരായണൻ, കെ.കുമാരൻ. ഇ. രാജീവൻ, യു. കൃഷ്ണൻ, വി.രവി , യു. വിനോദ്, ഹരിദാസ്. ഇ , പ്രമോദ് എൻ, ബാലൻ എൻ, ഗോപാലകൃഷ്ണൻ, ശശിധരൻ..എൻ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |