പഴയങ്ങാടി:സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് സംഘടിപ്പിച്ച ഉത്തരമേഖല ഹ്രസ്വ നാടക മത്സരത്തിൽ കല്യാശ്ശേരി ചൂട്ട് തിയറ്ററിന്റെ ഗോറ മികച്ച നാടകമായി തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് നിർവഹിച്ചു.പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.കെ വി സന്തോഷ്,ആർ.അജിത,കെ പി മോഹനൻ,സി വി.കുഞ്ഞിരാമൻ,പി. ജിതിൻ, ദിവാകരൻ എന്നിവർ സംസാരിച്ചു. മികച്ച നടനായി പ്രകാശൻ വെള്ളച്ചാലും (വെളിച്ചപ്പാട് ) മികച്ച നടി ആയി ഉമാദേവിയും (രാക്ഷസി ) മികച്ച രചന അനിൽ നടക്കാവും (വെളിച്ചപ്പാട്) മികച്ച സംവിധായകനായി ഉമേഷ് കല്യാശ്ശേരിയും (ഗോറ) നടൻ സെപഷ്യൻ ജൂറി അവാർഡ് സുനിൽ പാപ്പിനിശ്ശേരിയും (ഗോറ) നല്ല രണ്ടാമത്തെ നാടകമായി വെളിച്ചപ്പാട്(അവതരണം കോറസ് മണിയാട്ട്) തിരഞ്ഞെടുക്കപ്പെട്ടു.