ചെറുപുഴ: കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ കേബിൾ ടിവി മേഖലയെയും പ്രാദേശിക ചാനലുകളെയും ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ചെറുപുഴ മേഖല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് സുരേഷ് പലാവയൽ അധ്യക്ഷത വഹിച്ചു. സിജു പള്ളത്തുകുഴി, അഭിലാഷ് കരിച്ചേരി, വി. ജയകൃഷ്ണൻ, പി. ശശി, സണ്ണി സെബാസ്റ്റ്യൻ, എം.ആർ. രാജേഷ്, അനിൽ മങ്കലത്ത്, എം.കെ. ദിനേശൻ, അനിൽ മംഗലത്ത്, എ.വി.ശശികുമാർ, സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി
എന്‍.എസ്. സന്തോഷ് ( പ്രസി.), സി.കെ സന്തോഷ് (വൈസ് പ്രസി. ), സുരേഷ് പൊന്നാരട്ട (സെക്ര.), സി. കുഞ്ഞിരാമൻ (ജോ. സെക്ര.) കെ.കെ. ജദീപ് (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |