കൊച്ചി: ഗ്രാമീണ ടൂറിസം വികസിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്മെന്റ് കമ്മിറ്റികൾ (വി.ടി.ഡി.സി) രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാണ് നടപ്പാക്കുക. ഹോം സ്റ്റേകൾ ഗ്രാമീണ മേഖലയിൽ പ്രോത്സാഹിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പദ്ധതിയുടെ രക്ഷാധികാരികളാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്നതാകും വി.ടി.ഡി.സി. ഗ്രാമീണ ടൂറിസം പദ്ധതികൾ കണ്ടെത്തി പ്രദേശികമായി രൂപപ്പെടുത്താനും കാലതാമസം ഒഴിവാക്കി അതിവേഗം നടപ്പാക്കാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |