കോട്ടയം: ജില്ലയിൽ ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ എന്നീ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ ഏഴിന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായ മാഞ്ഞൂർ എസ്.എൻ.വി എൽ.പി സ്കൂൾ, കാണക്കാരി സി.എസ്.ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവയ്ക്ക് ആറിന് ഉച്ചകഴിഞ്ഞും, ഏഴിന് പൂർണമായും അവധിയായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ ഏഴിന് വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ എട്ടിനും സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |