കണ്ണൂർ:അദ്ധ്യാപകൻ മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ കെ .വി മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. പിണറായിയിലെ ഒരു യു .പി . സ്കൂൾ അദ്ധ്യാപകനാണ് ദൃശ്യങ്ങൾ പകർത്തിയത്. തിങ്കളാഴ്ച നടന്ന സംഭവം ഒരു കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും അദ്ധ്യാ പകരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് വിഷയം പുറത്തറിയുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ പിണറായി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |