ആലപ്പുഴ: കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് നൂറനാട് കിടങ്ങയം, പടനിലം, ഏലിയാസ് നഗർ എന്നീ ജനവാസ കേന്ദ്രങ്ങളിൽ പൊലീസ് സന്നാഹത്തോടെ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും കൺസൾട്ടൻസി പ്രതിനിധികളെയും തടയാൻ ശ്രമിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്ത നടപടി ഏകാധിപത്യ ഭരണത്തിന്റെ ഉദാഹരണമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കരിങ്ങാലിൽ പുഞ്ച ഭാഗത്ത് മണ്ണ് പരിശോധനയ്ക്കാണ് സംഘം എത്തിയത്. നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും കെ-റെയിൽ പദ്ധതി നടപ്പാക്കാമെന്ന് കരുതേണ്ടെന്നും സംഘപരിവാറുമായി ചേർന്ന് പ്രക്ഷോഭം നടത്തിയ പിണറായി വിജയൻ കെ-റെയിലിന്റെ പേരിലുള്ള പ്രക്ഷോഭത്തെ അവിശുദ്ധ കൂട്ടുകെട്ടെന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |