കോട്ടയം: ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്സന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകൾ വീതമുണ്ട്. വിജ്ഞാപനം ഗസറ്റിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 24ന് വൈകിട്ട് 5ന് മുമ്പ് വനിതാ ശിശുവികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയയ്ക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |