പഴയങ്ങാടി:മാദ്ധ്യമങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം. വി. ഗോവിന്ദൻ പറഞ്ഞു. പഴയങ്ങാടിയിൽ സി .പി. എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. കോർപ്പറേറ്റുകൾക്കായി ആശയ പ്രചരണത്തിന് ചില മാദ്ധ്യമങ്ങൾ അരൂപിയായാണ് പ്രവർത്തിക്കുന്നത്. സ്വതന്ത്ര്യമായി പ്രവർത്തിക്കുന്നുവെന്നാണ് ഇവർ പറയുക. ചെയ്യുന്നത് മറ്റൊന്നാണെന്നും മന്ത്രി പറഞ്ഞു . ദേശീയ മാദ്ധ്യമങ്ങൾ ഭരണ വർഗത്തിന് കീഴ്പ്പെട്ടിരിക്കുന്നു. ഡോ. വി. ശിവദാസൻ എം. പി അദ്ധ്യക്ഷത വഹിച്ചു. .സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ,എം .വിജിൻ എം .എൽ... എ ,എം. വി. രാജീവൻ ,അഡ്വ. ബി. അബ് ദുള്ള എന്നിവർ പങ്കെടുത്തു. സി .കെ. പി പത്മനാഭൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |