മുക്കം: എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തോട്ടുമുക്കം പള്ളിത്താഴെ യൂണിറ്റ് കമ്മിറ്റി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാന്റ് വൺഡെ ഫുട്ബാൾ ടൂർണമെന്റിൽ ബിലാൽ എഫ്.സി മൈസൂർ പറ്റ ജേതാക്കളായി. ജോസഫ് ചൂണ്ടശ്ശേരി മെമ്മോറിയൽ ട്രോഫിക്കും യൂണിറ്റ് കമ്മിറ്റി നൽകുന്ന 7000 രൂപ ക്യാഷ് പ്രൈസിനും സിറിൾ തോമസ് മെമ്മോറിയൽ ട്രോഫിക്കും 4000 രൂപ ക്യാഷ് പ്രൈസിനും വേണ്ടിയുള്ള മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. എ.ഐ.വൈ. എഫ് പള്ളിത്താഴെ യൂണിറ്റും ബിലാൽ എഫ്.സി മൈസൂർ പറ്റയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി എ.ഐ.വൈ.എഫ് പള്ളിതാഴെ ടീമിലെ അജ്മൽ, മികച്ച ഗോൾകീപ്പറായി ബിലാൽ എഫ്.സിയുടെ ഋതുൽ, മികച്ച ഡിഫന്ററായി ഷഫീഖ് എന്നിവരെ തിരഞ്ഞെടുത്തു. കൊടിയത്തൂർ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിജി ബൈജു അദ്ധ്യക്ഷത വഹിച്ചു. വി.എ.അഗസ്റ്റിൻ, വി.എ.സണ്ണി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |